EID ലഭിച്ചവർക്ക് e ആധാർ വഴി ആധാർ കാർഡ് ഡൌണ്‍ലോഡ് ചെയ്യാം
Prepared by Sudheer Kumar T K.
EID നമ്പർ ലഭിച്ചവർക്ക് ആധാർ കാർഡ് തപാൽ വഴി കിട്ടുവാൻ താമസിക്കുന്നെങ്കിൽ ആധാർ പോർട്ടൽ വഴി ഡൌണ്‍ലോഡ് ചെയ്യാം. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. അപ്പോൾ ചിത്രത്തിൽ കാണുന്ന പേജ് തുറക്കും.
അതിൽ 'Enrolment No. Date Time' എന്ന കള്ളിയിൽ 'EID Acknowledgement/Resident Copy' യിലെ അംഗത്വ സംഖ്യയും അതേ വരിയിൽ കാണുന്ന തിയ്യതിയും എഴുതുക. 'Resident Name' നു നേരെ പേര് സ്ലിപ്പിൽ കാണുന്നത് പോലെ എഴുതുക. പിൻകോഡ് ചേർത്ത് കഴിഞ്ഞശേഷം അതിനു താഴെ കാണുന്ന ടെക്സ്റ്റ് 'Enter the text shown' നു നേരെ ചേർക്കുക. ശേഷം 'Submit' ക്ലിക്ക് ചെയ്യുക. അപ്പോൾ താഴെ കാണുന്ന പേജ് തുറക്കും.
Click on the image to enlarge
അതിൽ മൊബൈൽനമ്പർ ചേർത്ത് 'Submit' ക്ലിക്ക് ചെയ്യുക. അപ്പോൾ പുതിയ പേജ് തുറക്കും.
Click on the image to enlarge
നിങ്ങളുടെ മൊബൈലിലേക്ക് ഒരു സെക്യൂരിറ്റി പാസ്സ്‌വേർഡ് മെസേജ് ആയി വന്നിട്ടുണ്ടാകും. അത് നോക്കി 'OPT No.' നു നേരെ ചേർത്ത് 'Submit' ക്ലിക്ക് ചെയ്യുക. അപ്പോൾ വീണ്ടും പുതിയൊരു പേജ് തുറക്കും.
അതിൽ കാണുന്ന 'Download your e Adhaar' ക്ലിക്ക് ചെയ്യുക. അപ്പോൾ ഒരു PDF ഫയൽ ഡൌണ്‍ലോഡ് ആകും.
അത് ഓപ്പണ്‍ ചെയ്യാൻ പാസ്സ്‌വേർഡ് കൊടുക്കണം. പിൻകോഡ് പാസ് വേഡ് ആയി നല്കി 'OK' ക്ലിക്ക് ചെയ്യുക. ഇത് കളർ പ്രിന്റ് എടുക്കാം.
1 comment:
സാര്‍ gpf application, statement എന്നിവ മാത്രം ലഭിച്ചതുകൊണ്ട് പൂര്‍ണ്ണമായ പ്രയോജനം കിട്ടുന്നില്ലല്ലോ? sanction form, bill എന്നിവകൂടി ലഭിക്കത്തക്കവിധം ഒരു calculator തയ്യാറാക്കിയെങ്കില്‍ ഉപകാരമായിരുന്നു. keralaservice.org യില്‍ കാണുന്ന gpf calculator 3.1 എന്ന രീതിയിലുള്ളത്.
Post a Comment