7 Apr 2014

focus

16-4-14
13-4-14

12-4-14 

11-4-14
8-4-14
7-4-14
6-4-14
5-4-14

3-4-14
2-4-14
29-3-14

28-3-14

2 Apr 2014

Income Tax Return for A Y 2014-15



      നികുതിദായകരായ വ്യക്തികൾക്ക് 2013-14 സാമ്പത്തികവർഷത്തെ Income Tax Return  സമർപ്പിക്കാനുള്ള സമയപരിധി 2014 ഏപ്രിൽ 1 മുതൽ മെയ്‌ 31 വരെയാണ്. Chapter VI A കിഴിവുകൾക്ക് മുമ്പുള്ള വരുമാനം(Housing Loan Interest കുറച്ചതിന് ശേഷം ഉള്ള വരുമാനം)  2 ലക്ഷത്തിൽ കൂടുതലുള്ളവരെല്ലാം റിട്ടേണ്‍ സമർപ്പിക്കണം.  ITR ഫോറം പൂരിപ്പിച്ച് Income Tax Office ൽ സമർപ്പിക്കുക വഴിയോ E Filing നടത്തി അതിലൂടെ generate ചെയ്യപ്പെടുന്ന ഫോം Bangalore ലേക്ക് അയയ്ക്കുക വഴിയോ നമുക്ക്  റിട്ടേണ്‍ സമർപ്പിക്കാം.

      Total  Assassable  Income 5 ലക്ഷത്തിൽ കൂടുതൽ ഉള്ളവർ E Filing നടത്തണംഎന്ന് നിർബന്ധമുണ്ട്.5 ലക്ഷത്തിൽ കുറവുള്ളവർക്ക് നേരിട്ട് കൊടുക്കുകയോ E Filing നടത്തുകയോ ആവാം. E Filing നടത്തുന്നതിനായി   ഇവിടെ ക്ലിക്ക് ചെയ്യുക.).
 ITR 1 അതായത് SAHAJ ഫോറത്തിൽ റിട്ടേണ്‍ തയ്യാറാക്കി സമർപ്പിക്കാം.  ഒരു വീടിന്റെ ഹൌസിംഗ് ലോണ്‍ ഇന്ററസ്റ്റ്‌ വരുമാനത്തിൽ കിഴിവ് നേടിയവർക്കും ഇതേ ഫോം ഉപയോഗിക്കാം.ഇൻകം ടാക്സ് ഓഫീസുകളിൽ നിന്നും ഈ ഫോറം ലഭിക്കും.  വെബ്‌സൈറ്റുകളിൽ നിന്നും ഡൌണ്‍ലോഡ് ചെയ്തു A4 ഷീറ്റിൽ 'fit topage'  print optionൽ കളർ പ്രിന്റ്‌ എടുത്തു ഉപയോഗിക്കാം.  ITR V -Acknowledgement Form കളർ പ്രിന്റ്‌ വേണമെന്നില്ല.ഇൻകം ടാക്സ് റിട്ടേണ്‍ സമർപ്പിക്കുമ്പോൾ അതിനോടൊപ്പം മറ്റു രേഖകളൊന്നും കൂടെ കൊടുക്കേണ്ടതില്ല.
Click to enlarge image



27 Oct 2013

TDS Nil Statement കൊടുക്കേണ്ടതുണ്ടോ?


TDS Nil Statement കൊടുക്കേണ്ടതുണ്ടോ?

തയ്യാറാക്കിയത് Sudheer Kumar T K, Headmaster, KCALP School Eramangalam.
      
    RPU സോഫ്റ്റ്‌വെയർ ഉപയോഗിച്ച് TDS Return തയ്യാറാക്കുന്നത് എങ്ങിനെയെന്ന് മുമ്പ് ഒരു പോസ്റ്റിലൂടെ നാം കണ്ടതാണ്.  മൂന്ന് മാസങ്ങൾ വീതമുള്ള ഓരോ ക്വാർട്ടറിന് ശേഷവും നാം ആ ക്വാർട്ടറിൽ ശമ്പളത്തിൽ നിന്നും കുറച്ച ടാക്സിന്റെ കണക്കാണ് റിട്ടേണിൽ നല്കുന്നത്.  മുമ്പ് ഒരു ക്വാർട്ടറിൽ ടാക്സ് കുറച്ചില്ലെങ്കിലും ആ ക്വാർട്ടറിന്റെ റിട്ടേണ്‍ (Nil Statement) നൽകണമെന്നത് നിർബന്ധമായിരുന്നു.  എന്നാൽ 2013-14 സാമ്പത്തിക വർഷം മുതൽ Nil Statement നൽകേണ്ടതില്ല.  പുതിയ RPU സോഫ്റ്റ്‌വെയർ ഉപയോഗിച്ച് Nil Statement തയ്യാറാക്കാനും  കഴിയില്ല.  

      ശമ്പളത്തിൽ നിന്നും ടാക്സ് കുറച്ചിട്ടില്ലാത്ത  ക്വാർട്ടറുകളിൽ  ഒരു Declaration നൽകുന്നതിന് TRACES ൽ പുതുതായി സൌകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.  ഇങ്ങനെ ഒരു Declaration  നൽകിയാൽ ടാക്സ് കുറച്ചിട്ടില്ലാത്ത  ക്വാർട്ടറിന് TDS return ഫയൽ ചെയ്തില്ല എന്ന് പറഞ്ഞ് TRACES നിന്നും വരുന്ന നോട്ടീസുകൾ ഒഴിവാക്കാം.  ഇത് ചെയ്യുന്നതെങ്ങനെ എന്ന് നമുക്ക് നോക്കാം.

3 Aug 2013

TAN Registration in TRACES



TRACES ൽ (TDS Reconciliation Analysis and Correction Enabling System)
TAN രജിസ്റ്റർ ചെയ്യുന്ന വിധം 
TRACES -TAN Registration and Login - Helpfile from Traces
  
     ഇൻകം ടാക്സിന്റെ പുതിയ നടപടിക്രമങ്ങൾ അനുസരിച്ച് ഓരോ സ്ഥാപനത്തിന്റെയും TAN നമ്പർ TRACES ൽ രജിസ്റ്റർ ചെയ്യേണ്ടതായിട്ടുണ്ട്.  രജിസ്റ്റർ ചെയ്ത ശേഷം അതിൽ നിന്നും Form 16 (Part A) generate ചെയ്ത്, ഡൌണ്‍ലോഡ് ചെയ്യണം. മെയ്‌ 31നകം ഇത് ശമ്പളത്തിൽ നിന്നും ടാക്സ് കുറയ്ക്കപ്പെട്ട എല്ലാവർക്കും DDO നൽകണം എന്ന് Section 203 പറയുന്നു. 
    
TRACES ൽ TAN രജിസ്റ്റർ ചെയ്യുന്നതിനായി താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക.
STEP 1 
 ചുവടെ കൊടുത്ത പേജ് തുറക്കും. രജിസ്റ്റർ ചെയ്യുന്നതിനുള്ള 5 ഘട്ടങ്ങളിൽ ഒന്നാമത്തെതാണ് ഇത്.
Click to enlarge image

NOON FEEDING PLANNER PLUS 2013



     സ്കൂൾ ഉച്ചഭക്ഷണപദ്ധതിയുമായി ബന്ധപ്പെട്ട വിവിധ രജിസ്റ്ററുകൾ തയാറാക്കുക എന്നത് വളരെയേറെ ശ്രമകരമായ ഒരു ജോലിയാണ്.  അത് എളുപ്പമാക്കാൻ സഹായിക്കുന്ന ഒരു വർക്ക്ബുക്കാണിത്.  EXCEL 2007 (MS OFFICE 2007) ലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.  EXCEL 2007 അല്ലെങ്കിൽ 2010  ഇൻസ്റ്റാൾ  ചെയ്തിട്ടില്ലാത്ത  കമ്പ്യുട്ടറുകളിൽ ഇത് പൂർണരൂപത്തിൽ പ്രവർത്തിക്കില്ല. ഇത് ഉപയോഗിച്ച് NMP I , K 2, Consolidated Noonfeeding Attendance Register, School Monthly Data Capture Format, Noonfeeding Accounts Register, Statement of Expenditure എന്നിവ തയ്യാറാക്കാനും ചെലവുകൾ ക്രമീകരിക്കാനും കഴിയും. 
    
   എല്ലാ സ്കൂളുകൾക്കും ഉപയോഗിക്കാവുന്ന തരത്തിലാണ് ഇതിന്റെ പുതിയ വേർഷൻ 1.2 തയ്യാറാക്കിയിരിക്കുന്നത്.  Basic Data എന്ന ഷീറ്റിൽ Sanctioned Feeding Strength  കൃത്യമായി നൽകിയാൽ അതിനനുസരിച്ചുള്ള കണക്ക് വന്നുകൊള്ളും.